ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ആരാണെന്ന് വെളിപ്പെടുത്തി മൗറിനോ

Ruben Dias Manchester City Portugal

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് പോർച്ചുഗൽ താരം റൂബന്‍ ഡയസ് ആണെന്ന് പ്രമുഖ പരിശീലകൻ ജോസെ മൗറിനോ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡയസ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. കൂടാതെ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ഡയസിനാണ് ലഭിച്ചത്.

യൂറോ കപ്പിൽ പോർച്ചുഗലിന് വേണ്ടി കളിക്കാനിരിക്കെയാണ് മൗറിനോ മികച്ച സെന്റർ ബാക്ക് റൂബൻ ഡയസ് ആണെന്ന് പറഞ്ഞത്. ബെനെഫിക്കയിൽ നിന്ന് വമ്പൻ തുകക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ഡയസ് മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടവും ലീഗ് കപ്പ് കിരീടവും നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

Previous articleവിജയം തുടരാമെന്ന പ്രതീക്ഷയിൽ ഫിൻലാൻഡ് ഇന്ന് റഷ്യക്ക് എതിരെ
Next articleപരാജയം മറക്കാൻ തുർക്കി ഇന്ന് വെയിൽസിന് എതിരെ