മാഞ്ചസ്റ്റർ സിറ്റിയുടെ പരിക്കിന്റെ പട്ടികയിലേക്ക് ബെർണാർഡോ സിൽവയും ചേർന്നതായി പെപ് ഗ്വാർഡിയോളയുടെ വെളിപ്പെടുത്തൽ. പ്രിമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ടീമിന് ചെറുതല്ലാത്ത തിരിച്ചടി ആണ് നൽകുക എന്നും എന്നാൽ ഇതൊരു ഒഴിവു കഴിവായി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂടിച്ചെർത്തു. നാളെ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് സിറ്റിയുടെ മത്സരം.
അതേ പരിക്കേറ്റ സമയം പരിക്കേറ്റ ചില താരങ്ങൾ തിരിച്ചു വരുന്നത് ശുഭ സൂചന ആണെന്നും പെപ്പ് ചൂണ്ടിക്കാണിച്ചു. ജാക്ക് ഗ്രീലിഷ് ടീമിനോടൊപ്പം പരിശീലനം പുനരാരംഭിച്ചെന്നും കോവസിച്ചും പരിക്കിൽ നിന്ന് തിരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രീലിഷിന് നോട്ടിങ്ഹാമിനെതിരെ കുറച്ചു സമയം കളത്തിൽ ഇറങ്ങാൻ സാധിക്കുമെന്ന് പെപ് പറഞ്ഞു. ബെർണാർഡോ സിൽവക്ക് ഒന്നോ രണ്ടോ ആഴ്ച്ച പുറത്തിരിക്കേണ്ടി വന്നേക്കും എന്നാണ് സൂചന. ജോൺ സ്റ്റോൺസ്, ഡി ബ്രുയിനെ എന്നിവരും എത്രയും പെട്ടെന്ന് പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും നിരവധി മത്സരങ്ങളാണ് മുൻപിൽ ഉള്ളതെന്നും, ഒരേ താരങ്ങളെ തന്നെ തുടർച്ചായി ഉപയോഗിക്കാൻ സാധിക്കില്ലെന്നും പെപ്പ് പറഞ്ഞു. സീസണിൽ തുടർ ജയങ്ങളുമായി മികച്ച തുടക്കം ലഭിച്ചെങ്കിലും ഇത് നിലനിർത്തേണ്ടതാണ് ഏറ്റവും പ്രധാനം എന്ന് പെപ്പ് ചൂണ്ടിക്കാണിച്ചു.
Download the Fanport app now!