ജർമ്മൻപ്രീത് ചെന്നൈയിൻ വിടും, ഇനി ജംഷദ്പൂരിൽ

മിഡ്ഫീൽഡർ ജർമ്മൻപ്രീത് സിംഗ് ചെന്നൈയിൻ വിടും. താരത്തെ ജംഷദ്പൂർ ആകും സ്വന്തമാക്കുക. ചെന്നൈയുടെ സ്ഥിരം താരമായിരുന്ന ജർമ്മൻ പ്രീത് ചെന്നൈയിനിലെ കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിക്കുകയായുരുന്നു. ജർമ്മൻ പ്രീത് ജംഷദ്പൂരിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും.

അവസാന നാലു സീസണുകളിലായി ചെന്നൈയിന് ഒപ്പം തന്നെ ഉള്ള താരമാണ് ജർമ്മപ്രീത്. 25കാരനായ താരം കഴിഞ്ഞ സീസണിൽ അനിരുദ്ധ് താപയ്ക്ക് ഒപ്പം മികച്ച കൂട്ടുകെട്ട് ചെന്നൈയിന്റെ മധ്യനിരയിൽ ഉണ്ടാക്കിയിരുന്നു.

ഇതുവരെ ചെന്നൈയിനു വേണ്ടി 55 മത്സരങ്ങൾ ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ജർമ്മൻപ്രീത്. ഡെമ്പോ എഫ് സിക്ക് വേണ്ടിയും മിനേർവ പഞ്ചാബിനു വേണ്ടിയും മുമ്പ് ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.