ക്രിസ് ബാഷമിന് ഷെഫീൽഡിൽ പുതിയ കരാർ

- Advertisement -

ഷെഫീൽഡ് യുണൈറ്റഡ് ടീമിലെ ഏറ്റവും പരിചയ സമ്പത്തുള്ള ക്രിസ് ബാഷം ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2022 വരെ ക്ലബിൽ നിലനിർത്തുന്ന കരാറാണ് ബാഷം ഒപ്പുവെച്ചത്. 32കാരനായ ബാഷം 2014 മുതൽ ഷെഫീൽഡിനൊപ്പം ഉണ്ട്. ഷെഫീൽഡിനെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിൽ വലിയ പങ്കും ഈ ഡിഫൻഡറിനാണ്. താരത്തെ നിലനിർത്തും എന്ന് നേരത്തെ തന്നെ ഷെഫീൽഡ് പറഞ്ഞിരുന്നു.

2014ൽ ബ്ലാക്ക് പൂളിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ആയിരുഞ്ഞ് ബാഷം ഷെഫീൽഡിലെത്തിയത്. ഇതിനകം ക്ലബിനു വേണ്ടി 282 മത്സരങ്ങൾ ബാഷം കളിച്ചിട്ടുണ്ട്. കരാർ ഒപ്പുവെച്ചതിൽ സന്തോഷമുണ്ട് എന്നും ക്ലബിനെ ഇനിയും മുന്നോട്ടേക്ക് കൊണ്ട് പോകാൻ സഹായിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്നും ബാഷം പറഞ്ഞു. ഈ സീസണിലെ ഷെഫീൽഡിന്റെ ഏറ്റവും മികച്ച താരമായും ബാഷമിനെയാണ് തിരഞ്ഞെടുത്തത്.

Advertisement