ബെയ്ല് നാളെ സ്പർസിനായി ഇറങ്ങും

Newsroom

ഗരെത് ബെയ്ലിന്റെ രണ്ടാം വരവിലെ ആദ്യ സ്പർസ് മത്സരമാകും നാളെ. പ്രീമിയർ ലീഗിൽ നാളെ വെസ്റ്റ് ഹാമിനെ നേരിടുമ്പോൾ സ്പർസ് നിരയിൽ ഗരെത് ബെയ്ലും ഉണ്ടാകുമെന്ന് പരിശീലകൻ മൗറീനോ പറഞ്ഞു. സ്പർസിൽ എത്തിയിട്ട് ആഴ്ചകൾ ആയി എങ്കിലും പരിക്ക് കാരണം ബെയ്ലിന് ഇതുവരെ കളത്തിൽ ഇറങ്ങാൻ ആയിരുന്നില്ല. എന്നാൽ ബെയ്ലിന്റെ പരിക്ക് പൂർണ്ണമായും മാറി എന്നും വെസ്റ്റ് ഹാമിനെതിരെ ബെയ്ല് ഉണ്ടാകും എന്ന് മൗറീനോ പറഞ്ഞു.

ബെയ്ല് മാച്ച് ഫിറ്റ്നെസ് കൂടെ വീണ്ടെടുത്താൽ എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന ബെയ്ലിനെ തന്നെ സ്പർസ് ജേഴ്സിയിൽ കാണാൻ ആകും എന്ന് ജോസെ പറഞ്ഞു. ബെയ്ലിനെ താരം ഏറ്റവും നന്നായി കളിക്കുന്ന പൊസിഷനിൽ തന്നെ കളിപ്പിക്കും എന്നും ജോസെ പറഞ്ഞു. റയൽ മാഡ്രിഡിൽ അവസാന സീസണുകളിൽ അവസരം കിട്ടാതിരുന്ന ബെയ്ല് സ്പർസിൽ പഴയ ഫോമിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ്. ഇതിനകം തന്നെ മികച്ച ഫോമിൽ കളിക്കുന്ന സ്പർസ് ബെയ്ല് കൂടെ കളിക്കുമ്പോൾ എതിരാളികളുടെ പേടി സ്വപ്നമായി തന്നെ മാറും.