മാഞ്ചസ്റ്റർ യുണൈറ്റഡ് വമ്പൻ താരങ്ങൾക്ക് പിറകെ പോവരുത് എന്ന് പരിശീലകൻ ഒലെയോ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി. 100 മില്യൺ വീതം നൽകി റൊണാൾഡോയേയും ബെയ്ലിനെയും പോലുള്ള താരങ്ങളെ വാങ്ങിയാൽ ടീം മെച്ചപ്പെടും. പക്ഷെ രണ്ട് സീസൺ കഴിഞ്ഞാൽ അവരുടെ കരിയർ അവസാനിക്കും എന്നും ആ പണം നഷ്ടമാകും എന്നും റൂണി പറഞ്ഞു.
അതു മാത്രമല്ല വൻ താരങ്ങലെ വാങ്ങിക്കൂട്ടുന്നത് ഇപ്പോൾ ക്ലബിലുള്ള താരങ്ങളോടുള്ള അനീതിയാണെന്നും റൂണി പറഞ്ഞു. 30-40 മില്യൺ വില വരുന്ന നാലോ അഞ്ചോ താരങ്ങളെ വാങ്ങി വളർത്തി വലുതാക്കുന്നതാണ് ടീമിന് നല്ലതെന്നും റൂണി പറഞ്ഞു. സോൾഷ്യാറിന് ക്ലബ് ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു.