ബെയ്ല് സ്പർസിൽ അതീവ സന്തോഷവാൻ ആണെന്ന് മൗറീനോ

Newsroom

ഗരെത് ബെയ്ല് സ്പർസിൽ അതീവ സന്തോഷവാൻ ആണെന്ന് പരിശീലകൻ ജോസെ മൗറീനോ. ബെയ്ല് ഇതിലേറെ സ്പർസിൽ സന്തോഷവാനായ കാലം വേറെ ഉണ്ടായിരിക്കില്ല എന്നും ജോസെ പറയുന്നു. യൂറോപ്പ ലീഗിലെ അവസാന രണ്ടു മത്സരങ്ങളിലും ബെയ്ല് സ്പർസിനായി ഗോൾ നേടിയിരുന്നു. റയൽ മാഡ്രിഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിയ ബെയ്ല് ഇപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ പഴയ ഫോമിൽ എത്തിയതിന്റെ സൂചനകൾ കാണിക്കുന്നത്.

ഇത്ര കാലവും ബെയ്ലിന് പരിക്കിന്റെയും മറ്റും ഭയങ്ങൾ ഉണ്ടായിരുന്നു എന്ന് ജോസെ പറയുന്നു. എന്നാൽ ബെയ്ല് ഇപ്പോൾ പൂർണ്ണ ഫിറ്റ്നെസിൽ എത്തി. ഇപ്പോൾ ബെയ്ലിന്റെ ആത്മവിശ്വാസവും വർധിച്ചു. ബെയ്ല് അവസാനം നേടിയ ഗോൾ ബെയ്ല് എത്ര ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത് എന്നതിന് തെളിവാണെന്നും ജോസെ പറഞ്ഞു‌‌. ബെയ്ല് സ്പർസിൽ എത്തിയ ശേഷമുള്ള ഏറ്റവും മികച്ച അവസ്ഥയിലാണ് ഉള്ളത് എന്നും ജോസെ പറഞ്ഞു.