“എന്തിനാണ് ഈസ്റ്റ് ബംഗാളിൽ ഇത്രയും പ്രതീക്ഷ, അവസാന15 വർഷമായി ലീഗ് നേടാത്ത ടീം അല്ലെ”

20201225 163853
credit: Twitter
- Advertisement -

ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ ഈസ്റ്റ് ബംഗാൾ ആരാധകർക്ക് അത്ര പ്രിയപ്പെട്ട പരിശീലകനല്ല‌. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പലപ്പോഴും ഈസ്റ്റ് ബംഗാൾ ആരാധകരെ പ്രകോപിപ്പിച്ചിട്ടും ഉണ്ട്. ഇപ്പോൾ പുതുതായി ഫൗളർ പറഞ്ഞ വാക്കുകളും വിവാദമാവുകയാണ്. ഈസ്റ്റ് ബംഗാൾ ടീമിൽ എന്തിനാണ് എല്ലാവരും വലിയ പ്രതീക്ഷകൾ വെക്കുന്നത് എന്ന് ഫൗളർ ചോദിക്കുന്നു. അവസാന 10-15 വർഷങ്ങളായി ലീഗ് കിരീടം ഒന്നും നേടാത്ത ടീമാണ് ഈസ്റ്റ് ബംഗാൾ എന്നും അതുകൊണ്ട് തന്നെ ഇത്രയും പ്രതീക്ഷ എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്നും ഫൗളർ പറഞ്ഞു.

ഈ സീസണിൽ ഈസ്റ്റ് ബംഗാൾ മികച്ച പ്രകടനം നടത്തി എന്ന് തന്നെയാണ് താൻ കരുതുന്നത് എന്ന് ഫൗളർ പറഞ്ഞു. ഈസ്റ്റ് ബംഗാൾ ഐലീഗിനായി ഒരുക്കിയ ടീമാണ്. അങ്ങനെ പറയുന്നത് പലർക്കും ഇഷ്ടമല്ല എങ്കിലും അതാണ് സത്യം എന്ന് ഫൗളർ പറഞ്ഞു. അതു മാത്രമല്ല പലപ്പോഴും പല റഫറിയിങ് തീരുമാനങ്ങൾ തന്റെ ടീമിന് എതിരായി വന്നു എന്നും ഫൗളർ പറഞ്ഞു. ഇത് താൻ ഒഴികഴിവ് പറയുന്നതല്ല എന്നും ഇതാണ് സത്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement