സലായെ മറികടന്ന് ഒബാമയങ്, ആഴ്സണലിന് ജയം

- Advertisement -

ഒബാമയങ്ങ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ആഴ്സണലിന് വിജയം. ഇന്ന് എമിറേറ്റ്സിൽ ബേൺലിയെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒബാമയങ്ങ് നേടിയ രണ്ടു സുന്ദരൻ ഗോളുകൾ ആണ് ആഴ്സണലിന് ജയം എളുപ്പമാക്കിയത്. കളിയുടെ 13ആം മിനുട്ടിൽ ആയിരുന്നു ഒബാമയങ്ങിന്റെ ആദ്യ ഗോൾ.

കളി ആദ്യ പകുതിക്ക് പിരിയുമ്പോൾ ആഴ്സണൽ 1-0ന് മുന്നിൽ ആയിരുന്നു. ഈ സീസണിൽ ആദ്യമായാണ് ആഴ്സണൽ ഒരു ലീഗ് മത്സരത്തിൽ ആദ്യ പകുതി ലീഡോടെ അവസാനിപ്പിക്കുന്നത്. ഇതിനു മുമ്പ് നടന്ന 17 മത്സരങ്ങളിലും ആഴ്സണലിന് അതായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒബാമയങ്ങ് തന്റെ രണ്ടാം ഗോളും നേടി. ഈ ഗോൾ ഒബാമയങ്ങിനെ ലീഗിലെ ടോപ് സ്കോറർ ആക്കി. ഒബാമയങ്ങ് 12 ഗോളുകൾ ലീഗിൽ ഇതുവരെ നേടി. 11 ഗോളുകളുമായി സലായാണ് പിറകിൽ ഉള്ളത്.

63ആം മിനുട്ടിൽ ബാർനസ് നേടിയ ഗോൾ ബേൺലിക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയം ഉറപ്പിക്കാൻ ആഴ്സണലിനായി. കളിയുടെ അവസാന മിനുട്ടിൽ ഇവോബിയിലൂടെ ആഴ്സണൽ മൂന്നാം ഗോളും കണ്ടെത്തി. ഈ ജയം ആഴ്സണലിനെ 18 മത്സരങ്ങളിൽ നിന്ന് 37 പോയന്റിൽ എത്തിച്ചു.

Advertisement