“ഒബാമയങ് വലിയ ക്ലബിലേക്ക് പോകണം”

ആഴ്സണൽ സ്ട്രൈക്കർ ആയ ഒബാമയങ് ആഴ്സണൽ വിട്ട് കുറച്ച് വലിയ ക്ലബിലേക്ക് പോകണം എന്ന് ഒബായങ്ങിന്റെ രാജ്യമായ ഗാബോൺ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജീൻ പെരെ. ഒബാമയങ്ങ് റയൽ മാഡ്രിഡും ബാഴ്സലോണയും ഒക്കെ പോലെ വലിയ ക്ലബിലേക്ക് പോകണം എന്നാണ് അദ്ദേഹം പറയുന്നത്.

ആഴ്സണൽ നല്ല ക്ലബാണ് എങ്കിലും ഒരു കിരീടം നേടാൻ സാധ്യതയുള്ള ക്ലബല്ല. ലോകത്തെ ഏറ്റവും മികച്ച താരം ആകണം എങ്കിൽ കിരീടങ്ങൾ നേടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒബാമയങ്ങ് ഈ സീസൺ അവസാനം തന്നെ ആഴ്സണൽ വിടണം. അദ്ദേഹം പറഞ്ഞു. ആഴ്സണലിന്റെ ക്യാപ്റ്റൻ ആം ബാൻഡ് വരെ അണിഞ്ഞു എങ്കിലും ഒബാമയങ്ങ് ക്ലബ് വിട്ടേക്കും എന്നാണ് ഇപ്പോൾ സൂചനകൾ. ബാഴ്സലോണ അടക്കം ഒബാമയങ്ങിനു വേണ്ടി രംഗത്തുണ്ട്..

Previous articleതനിക്ക് വിനയായത് പരിക്കും പിന്നെ ഐസിഎലിലെ പങ്കാളിത്തവും
Next articleഐപിഎല്‍ സംബന്ധിച്ച് ബിസിസിഐ ഒഫീഷ്യലുകളുമായി ഗാംഗുലിയുടെ ചര്‍ച്ച ഏപ്രില്‍ 13നെന്ന് സൂചന