ലോക്ക് ഡൗൺ ലംഘിച്ച ആസ്റ്റൺ വില്ല താരത്തിന് പിഴ

സർക്കാരിന്റെ ലോക്ക് ഡൗൺ നിയമം തെറ്റിച്ച ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷിന് ആസ്റ്റൺ വില്ല പിഴ ചുമത്തി. ജനങ്ങളോട് പുറത്തിറങ്ങാത്തരുതെന്ന സർക്കാരിന്റെ അഭ്യർത്ഥന തെറ്റിച്ച് താരം തന്റെ സുഹൃത്തിനെ കാണാൻ പോയിരുന്നു. ഇതോടെയാണ് താരത്തിനെതിരെ നടപടികളുമായി ക്ലബ് രംഗത്ത് വന്നത്. താരത്തിൽ നിന്ന് ഈടാക്കുന്ന പിഴ തുക ബിർമിങ്ഹാം ഹോസ്പിറ്റൽ ചാരിറ്റിക്ക് നൽകുമെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്.

തുടർന്ന് താരം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിച്ചു സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചെയ്തത് തെറ്റായി പോയെന്നും താൻ ചെയ്ത തെറ്റ് ആരും ആവർത്തിക്കരുതെന്നും താരം പറഞ്ഞു. ഈ യാത്രക്കിടെ താരത്തിന്റെ കാർ അപകടത്തിൽ പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.