ഡെംപോ ഉസ്മാൻ ഇനി ഓർമ്മ

മുൻ കേരള സന്തോഷ് ട്രോഫി താരമായ കെ വി ഉസ്മാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ കേരളത്തിന്റെ ഡിഫൻസിലെ പ്രധാന താരമായിരുന്നു കെ വി ഉസ്മാൻ. ഗോവൻ ക്ലബായ ഡെമ്പോ ഗോവയ്ക്ക് വേണ്ടി സ്റ്റോപ്പർ ബാക്കായി നടത്തിയ പ്രകടനങ്ങളാണ് അദ്ദേഹത്തിന് ഡെമ്പോ ഉസ്മാൻ എന്ന പേര് നൽകിയത്.

ടൈറ്റാനിയം, കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, പ്രീമിയർ ടയേർസ് എന്നീ ക്ലബുകൾക്ക് വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്.