അസിസ്റ്റിൽ മിൽനർ ബെക്കാമിനൊപ്പം

പ്രീമിയർ ലീഗ് അസിസ്റ്റിൽ ലിവർപൂൾ താരം ജെയിംസ് മിൽനർ ഡേവിഡ് ബെക്കാമിനൊപ്പം എത്തി. ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഫെർമിനോ നേടിയ ഗോളിന് അവസരം ഉണ്ടാക്കിയതോടെ ലീഗിൽ 80 അസിസ്റ്റുകളായി മിൽനർക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ഡേവിഡ് ബെക്കാമിനും 80 അസിസ്റ്റുകൾ പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നു.

6 താരങ്ങൾക്ക് മാത്രമെ പ്രീമിയർ ലീഗിൽ 80ൽ കൂടുതൽ അസിസ്റ്റുള്ളൂ. ഇതിൽ മൂന്ന് പേർ മാത്രമെ ഇംഗ്ലീഷ് താരങ്ങളായുള്ളൂ. 103 അസിസ്റ്റുള്ള വെയ്ൻ റൂണി, 102 അസിസ്റ്റുള്ള ലാമ്പാർഡ്, 92 അസിസ്റ്റുള്ള ജെറാഡ് എന്നിവരാണ് 80ൽ അധികം അസിസ്റ്റുള്ള ഇംഗ്ലീഷ് താരങ്ങൾ.

Previous articleനാലിൽ നാല്!!! ലിവർപൂൾ പ്രീമിയർ ലീഗിൽ കുതിക്കുന്നു
Next articleഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ കൊറിയക്ക് സ്വർണ്ണം