ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ കൊറിയക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസിലെ പുരുഷ ഫുട്ബോൾ ഫൈനലിൽ കൊറിയക്ക് സ്വർണ്ണം. ഇന്ന് നടന്ന ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയ തോൽപ്പിച്ചത്. എക്സ്ട്രാ ടൈമിലായിരുന്നു കളിയിലെ എല്ലാ ഗോളും പിറന്നത്. ടോട്ടൻഹാം താരം സുൺ ഹുങ് മിനിന്റെ മികവാണ് കൊറിയയെ ജയത്തിൽ എത്തിച്ചത്. കളിയിലെ രണ്ട് ഗോളുകളും ഒരുക്കിയത് ഹുങ് മിന്നായിരുന്നു.

ലീയും, ഹുവാങ്ങുമാണ് കൊറൊയയുടെ ഇന്നത്തെ ഗോളുകൾ നേടിയത്. അടുത്ത ഒളിമ്പിക്സ് ലക്ഷ്യം വെച്ച് ഈ ഏഷ്യൻ ഗെയിംസിന് അണ്ടർ 21 ടീമിനെ ആയിരുന്നു ജപ്പാൻ അയച്ചത്. ആ യുവ നിര ഇന്ന് ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്.

ക്വാർട്ടറിൽ ഉസ്ബെകിസ്ഥാനെയും സെമിയിൽ വിയറ്റ്നാമിനെയും തോല്പ്പിച്ചാണ് കൊറിയ ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും കൊറിയക്കായിരുന്നു സ്വർണ്ണം.