ആഴ്സണൽ പരിശീലകൻ അർട്ടേറ്റയ്ക്ക് കൊറോണ പോസിറ്റീവ്. അദ്ദേഹം ഐസൊലേഷനിൽ ആണെന്ന് ക്ലബ് അറിയിച്ചു. പരിശീലകന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ടച്ച് ലൈനിൽ നിൽക്കാൻ ആകില്ല. ആഴ്സണൽ ശനിയാഴ്ച ആണ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നത്. അർട്ടേറ്റയ്ക്ക് ഇത് രണ്ടാം തവണയാണ് കൊറോണ വരുന്നത്. നേരത്തെ 2020ൽ കൊറോണ ആദ്യ പടർന്ന സമയത്തും അർട്ടേറ്റയ്ക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ മികച്ച ഫോമിൽ ഉള്ള ആഴ്സണലിന് അർട്ടേറ്റയുടെ അഭാവം വലിയ പ്രശ്നമാകും.