ഇന്ന് അർട്ടേറ്റയ്ക്കും ആഴ്സണലിനും വലിയ കടമ്പ ആണ് മുന്നിൽ ഉള്ളത്. ലണ്ടൺ ഡാർബിയിൽ ചെൽസിയെ ആണ് അവർക്ക് നേരിടേണ്ടത്. ലീഗിലെ അവസാന ഏഴു മത്സരങ്ങളിൽ ഒന്നു പോലും വിജയിക്കാൻ ആവാത്ത ടീമാണ് ആഴ്സണൽ. എന്നാൽ ടീമിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഏറ്റവും നല്ല മെഡിസിൻ ചെൽസിക്ക് എതിരെ വിജയം നേടുക എന്നതാകും എന്ന് അർട്ടേറ്റ പറഞ്ഞു.
ടീം പരാജയപ്പെടുന്നത് കൊണ്ട് തന്നെ ടീമിന്റെ ആത്മവിശ്വാസം നിലനിർത്താൻ ഒരുപാട് ഊർജ്ജം വേണ്ടി വരുന്നുണ്ട് എന്നും ആഴ്സണൽ പരിശീലകൻ പറഞ്ഞു. ടീം വിജയിക്കുമ്പോൾ ഉള്ളത് പോലെ എളുപ്പമല്ല ടീമിന് മോശം റിസൾട്ട് ഉണ്ടാകുമ്പോൾ. അർട്ടേറ്റ പറയുന്നു. ടീം ഒരുമിച്ച് നിൽക്കണം എന്നും പരാജയത്തിൽ ആരു പരസ്പരം കുറ്റം പറയാതെ നോക്കേണ്ടതുണ്ട് എന്നും അർട്ടേറ്റ പറഞ്ഞു. ചെൽസിക്ക് എതിരെ വിജയം കിട്ടിയാൽ അത് പ്രശ്നങ്ങൾ പരിഹരിക്കും എന്നും അദ്ദേഹം പറയുന്നു. അടുത്ത പത്ത് ദിവസങ്ങൾ ആഴ്സണൽ ലീഗിൽ എവിടെ എത്തും എന്ന് തീരുമാനിക്കും എന്നും അർട്ടേറ്റ പറയുന്നു.