വില്യംസൺ സെഞ്ച്വറിക്ക് അരികെ, ന്യൂസിലൻഡ് ശക്തമായ നിലയിൽ

20201226 111429

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ശക്തമായ നിലയിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിൽ ആണ് ന്യൂസിലൻഡ് ആദ്യ ദിവസം കളി അവസാനിപ്പിച്ചത്. മികച്ച തുടക്കം ലഭിച്ചത് പാകിസ്ഥാന് ആയിരുന്നു. എങ്കിലും പാകിസ്ഥാന്റെ മോശം ഫീൽഡിംഗ് ന്യൂസിലൻഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

ഓപ്പണർമാരായ ലതം നാലു റൺസ് എടുത്തും ബൾണ്ടൽ അഞ്ചു റൺസും എടുത്ത് പുറത്തായി. രണ്ട് വിക്കറ്റും എടുത്തത് ശഹീൻ അഫ്രിദി ആയിരുന്നു. അതിനു ശേഷം റോസ് ടെയ്ലറും വില്യംസണും പതുക്കെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. റോസ് ടെയ്ലർ 70 റൺസ് എടുത്ത് പുറത്തായി. ആ വിക്കറ്റും ശഹീൻ തന്നെയാണ് എടുത്തത്. വില്യംസന്റെ വിക്കറ്റും ശഹീൻ എടുക്കുമായിരുന്നു. എന്നാൽ രണ്ട് തവണ പാകിസ്താൻ ഫീൽഡർമാർ വില്യംസന്റെ ക്യാച്ച് വിട്ടു കളഞ്ഞു.

വളരെ ക്ഷമയോടെ കളിച്ച വില്യംസൺ 243 പന്തിൽ 94 റൺസുമായാണ് ക്രീസിൽ ഉള്ളത്. 42 റൺസുമായി ഹെൻറി നിക്കോൾസ് വില്യംസണ് മികച്ച പിന്തുണ നൽകി ഒപ്പമുണ്ട്.

Previous articleചെൽസിയെ തോൽപ്പിക്കൽ ആണ് ആഴ്സണലിലെ പ്രശ്നങ്ങൾക്കുള്ള മരുന്ന് എന്ന് അർട്ടേറ്റ
Next articleഇന്ത്യൻ ബൗളിംഗിന് മുന്നിൽ മുട്ടുമടക്കി ഓസ്ട്രേലിയ, 195ന് പുറത്ത്!!