മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വരാനിരിക്കുന്ന മത്സരം തന്റെ ടീമിന്റെ സീസണിനെ നിർവചിക്കില്ലെന്ന് ആഴ്സണൽ മാനേജർ മൈക്കൽ അർട്ടേറ്റ. “ഞങ്ങൾക്ക് ഇത്തിഹാദിലേക്ക് പോകേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അതിനുശേഷവും ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള അഞ്ച് ഗെയിമുകൾ ഉണ്ട്. ബുധനാഴ്ചത്ത്വ് മത്സരം വളരെ പ്രധാനപ്പെട്ടതായിരിക്കും. ഇത് ഈ സീസണിനെ നിർവചിക്കുമോ എന്നതിൽ ഇല്ല എന്നാണ് എന്റെ ഉത്തരം.” അർട്ടേറ്റ പറഞ്ഞു.

“നാളെ നമ്മൾ വിജയിച്ചാലും ഞങ്ങൾ ലീഗ് ജയിച്ചു എന്ന് പറയാൻ ആകില്ല. ഈ ലീഗിൽ അതിനു ശേഷവും അഞ്ച് മത്സരങ്ങൾ ഉണ്ട്. അതും വളരെ ബുദ്ധിമുടംട്ടുള്ളതാണ്.” അർട്ടേറ്റ പറഞ്ഞു.
പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്‌സിന് ഇതുവരെ ഗംഭീരമായ ഒരു സീസൺ ഉണ്ടായിരുന്നു. എന്നിരുന്നാലും അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാൻ ആവാത്തത് ആഴ്‌സണലിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. ആഴ്സണലിന് നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റാണുള്ളത്, രണ്ട് മത്സരങ്ങൾ കുറവ് കളിച്ച സിറ്റിക്ക് 70 പോയിന്റും ഉണ്ട്.














