സീസൺ തുടങ്ങിയ ഉടൻ തന്നെ ആഴ്‌സണലിന് വമ്പൻ തിരിച്ചടി. അയാക്സിൽ നിന്നു ടീമിൽ എത്തിയ ഡച്ച് പ്രതിരോധ താരം യൂറിയൻ ടിംബർ മാസങ്ങളോളം പരിക്ക് കാരണം പുറത്ത് ഇരിക്കും. പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെയാണ് താരത്തിന് പരിക്കേറ്റത്. വലത് കാൽ മുട്ടിനു ആണ് താരത്തിന് പരിക്കേറ്റത്.
പരിക്കേറ്റ ശേഷവും താരത്തെ ആഴ്‌സണൽ തുടർന്ന് കളിക്കാൻ അനുവദിച്ചത് സ്ഥിതി ഗുരുതരമാക്കി. നിലവിൽ താരത്തിന് എ.സി.എൽ ഇഞ്ച്വറി ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കൂടുതൽ പരിശോധനക്ക് ശേഷമാണ് പരിക്കിനെ പറ്റി കൂടുതൽ പറയാൻ പറ്റുക എന്നു ആഴ്‌സണൽ അറിയിച്ചു. മുട്ടിനു ഏറ്റ താരത്തിന്റെ പരിക്ക് ഗുരുതരം ആണ് എന്ന് തന്നെയാണ് സൂചന. ടീമിൽ വന്ന ഉടൻ വളരെ നന്നായി തുടങ്ങിയ താരത്തെ മാസങ്ങളോളം നഷ്ടപ്പെടുന്നത് ആഴ്‌സണലിന് വലിയ തിരിച്ചടിയാണ്.