ആഴ്‌സണലിന്റെ ജർമ്മൻ ഗോൾ കീപ്പർ ബെർഡ് ലെനോയെ ഫുൾഹാം സ്വന്തമാക്കും

20220801 034856

ആഴ്‌സണലിന്റെ ജർമ്മൻ ഗോൾ കീപ്പർ ബെർഡ് ലെനോ ഫുൾഹാമിലേക്ക് ചേക്കേറും. നേരത്തെ തന്നെ ആഴ്‌സണൽ താരത്തെ സ്വന്തമാക്കാൻ ഈ വർഷം പ്രീമിയർ ലീഗിൽ സ്ഥാനക്കയറ്റം നേടി വന്ന ഫുൾഹാം ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ കൈമാറ്റ തുകയെ സംബന്ധിച്ച് ഇരു ടീമുകളും തമ്മിൽ ധാരണയിൽ എത്തിയിരുന്നില്ല.

നിലവിൽ ഏതാണ്ട് 8 മില്യൺ യൂറോക്ക് ആവും താരം ഫുൾഹാമിൽ എത്തുക എന്നാണ് ഇംഗ്ലീഷ് പത്രം അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനകം തന്നെ ഫുൾഹാമും ആയി ധാരണയിൽ എത്തിയ 30 കാരനായ ലെനോ അടുത്ത ആഴ്ച മെഡിക്കൽ പൂർത്തിയാക്കി ഫുൾഹാം താരമാവും എന്നാണ് റിപ്പോർട്ടുകൾ. ആഴ്‌സണലിൽ ആരോൺ റാംമ്സ്ഡേലിന്റെ വരവിനു ശേഷം ആദ്യ പതിനൊന്നിൽ ഇടം നേടാൻ ആവാത്തത് ആണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.