വി പി സുഹൈർ കേരള ബ്ലാസ്റ്റേഴ്സിൽ എത്താനുള്ള സാധ്യത കുറയുന്നു

വി പി സുഹൈറിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളിൽ നിന്ന് ക്ലബ് പിറകോട്ട് പോകുന്നതായി റിപ്പോർട്ടുകൾ. സുഹൈറിനായി മറ്റൊരു ഐ എസ് എൽ ക്ലബ് ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫർ നൽകിയതായും റിപ്പോർട്ട് ഉണ്ട്. നോർത്ത് ഈസ്റ്റ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീ വളരെ വലുതായതാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫറിൽ നിന്ന് ശ്രദ്ധ മെല്ലെ മാറ്റാൻ കാരണം.

കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ സുഹൈറിനായി പകരം താരങ്ങളെ വരെ നൽകാൻ തയ്യാറായിരുന്നു. ഒരു ഇന്ത്യൻ അറ്റാക്കിംഗ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇപ്പോഴും സുഹൈറിനായുള്ള ശ്രമങ്ങൾ പൂർണ്ണമായും നിർത്തിയിട്ടില്ല.

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് അത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റവും നടത്തിയിരുന്നു.