25 സീസണ് ശേഷം യൂറോപ്യൻ ഫുട്ബോൾ യോഗ്യത ഇല്ലാതെ ആഴ്സണൽ

20210523 231418
- Advertisement -

ആഴ്സണൽ ആരാധകർക്ക് ഇന്നത്തെ വിജയവും സന്തോഷം നൽകില്ല. ലീഗിലെ അവസാന മത്സരത്തിൽ അവർ ബ്രൈറ്റണെ പരാജയപ്പെടുത്തി എങ്കിലും അവർ എട്ടാം സ്ഥാനത്ത് ആണ് ലീഗിൽ ഫിനിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയോ, യൂറോപ്പ ലീഗ് യോഗ്യതയോ എന്തിന് പുതുതായി വരുന്ന കോൺഫറൻസ് ലീഗിനായുള്ള യോഗ്യതയോടെ ആഴ്സണലിന് ഇത്തവണ നേടാൻ ആയില്ല.

25 വർഷത്തിൽ ആദ്യമായാണ് ആഴ്സണൽ ഇങ്ങനെ യൂറോപ്പിൽ കളിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്നത്. ആഴ്സൺ വെങ്ങർ അദ്ദേഹം പരിശീലിപ്പിച്ച 22 സീസണിലും ആഴ്സണലിനെ യൂറോപ്പിൽ എത്തിച്ചിരുന്നു. വെങ്ങറിനു ശേഷം ആഴ്സണൽ പിറകോട്ട് തന്നെ പോകുന്നത് ആണ് കാണാൻ കഴിഞ്ഞത്. ഇത്തവണ ലീഗിൽ ആകെ 61 പോയിന്റാണ് ആഴ്സണൽ നേടിയത്. അവരുടെ വൈരികളായ സ്പർസിന് താഴെ ഫിനിഷ് ചെയ്യേണ്ടി വന്നതും അവരെ വേദനിപ്പിക്കും. 13 ലീഗ് മത്സരങ്ങൾ അവർ പരാജയപ്പെടുകയും ചെയ്തു. ഈ ഫിനിഷ് അർട്ടേറ്റയുടെ ഭാവി തന്നെ ആശങ്കയിലാക്കി ഇരിക്കുകയാണ്.

Advertisement