ഗോൾ കുത്തേറ്റ സഹതാരം പാബ്ലോ മാരിക്ക് സമർപ്പിച്ചു ആഴ്‌സണൽ താരങ്ങളുടെ ആദരം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ വലിയ ജയത്തിനു ഇടയിൽ ദിവസങ്ങൾക്ക് മുമ്പ് മിലാനിൽ കത്തി കുത്തേറ്റ തങ്ങളുടെ സഹതാരം പാബ്ലോ മാരിക്ക് ആദരവ് അർപ്പിച്ചു ആഴ്‌സണൽ താരങ്ങൾ. മത്സരം തുടങ്ങുന്നതിനു മുമ്പ് മാരിയുടെ ജെഴ്‌സി പിടിച്ചു താരങ്ങൾ ആദരവ് അർപ്പിച്ചു.

പാബ്ലോ മാരി

തുടർന്ന് ബുകയോ സാകയുടെ ക്രോസിൽ നിന്നു ഗബ്രിയേൽ മാർട്ടിനെല്ലി അതുഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയതിന് ശേഷം മാരിയുടെ ജെഴ്‌സി ഉയർത്തി പിടിച്ചു ആണ് താരങ്ങൾ ഗോൾ ആഘോഷിച്ചത്. നിലവിൽ വായ്പ അടിസ്ഥാനത്തിൽ മോൻസക്ക് ആയി കളിക്കുന്ന മാരിക്ക് ദിവസങ്ങൾക്ക് മുമ്പ് മിലാനിൽ വച്ചു കുത്തേൽക്കുക ആയിരുന്നു. ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഭാഗ്യം കൊണ്ടാണ് മാരി രക്ഷപ്പെട്ടത്.