വരുന്ന ദിവസങ്ങളിൽ ഡക്ലൻ റൈസും ആയി നിർണായക ചർച്ചകൾ നടത്താൻ ആഴ്‌സണൽ

Wasim Akram

അടുത്ത ആഴ്ച വെസ്റ്റ് ഹാം ക്യാപ്റ്റനും ഇംഗ്ലീഷ് മധ്യനിര താരവും ആയ ഡക്ലൻ റൈസും ആയി നിർണായക ചർച്ചകൾ നടത്താൻ ആഴ്‌സണൽ ഒരുങ്ങുന്നു. നിലവിൽ താരവും വെസ്റ്റ് ഹാമും ആയി നടത്തിയ ചർച്ചകൾ മികച്ച രീതിയിൽ ആണ് മുന്നോട്ട് പോയത് എന്നതിനാൽ തന്നെ ആഴ്‌സണൽ ആദ്യ ഓഫർ ഉടൻ മുന്നോട്ട് വക്കും എന്നാണ് സൂചന.

ആഴ്‌സണൽ

താരത്തിന് പിറകിൽ നിലവിൽ സജീവമായി ബയേൺ മ്യൂണികും ഉണ്ട്. എന്നാൽ നിലവിൽ താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത ആഴ്‌സണലിന് ആണ് എന്നാണ് സൂചനകൾ. ഇംഗ്ലണ്ടിൽ തുടരണം എന്ന ഇംഗ്ലീഷ് താരത്തിന്റെ താൽപ്പര്യവും ആഴ്‌സണലിന് അനുകൂലമാണ്. എന്നാൽ തങ്ങളുടെ മുൻ അക്കാദമി താരത്തിന് ആയി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തു വന്നേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.