സാക്ക ഉടൻ ആഴ്‌സനലിൽ പുതിയ കരാർ ഒപ്പിടും

Nihal Basheer

സൂപ്പർ താരം ബുകയോ സാക്ക ആഴ്‌സനലിൽ പുതിയ കരാർ ഉടൻ ഒപ്പിടും. ഫാബ്രിസിയോ റോമാനോ ആണ് ഇത് സമ്പത്തിച്ച സൂചനകൾ നൽകിയത്. ഫെബ്രുവരിയിൽ തന്നെ പുതിയ കരാറിൽ ആഴ്‌സനലും സാകയും ധാരണയിൽ എത്തിയിരുന്നു. താരത്തിന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് ടീമുകളും യൂറോപ്പിലെ മറ്റൊരു വമ്പൻ ടീമും താരത്തിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആഴ്‌സനലിൽ തന്നെ തുടരണമെന്ന താരത്തിന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ല.

Goal Blank Web Facebook 2023 03 10t100937.076

പുതിയ ദീർഘകാല കരാറോടെ ടീമിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള താരങ്ങളിൽ ഒരാളായി സാക മാറും. രണ്ടു ലക്ഷം പൗണ്ടിന് മുകളിൽ പ്രതിവാര വരുമാനം താരം നേടും. കൂടാതെ ബോണസുകളും ഇതിന് പുറമെ ലഭിക്കും. ആഴ്‌സനലിന് പുറമെ ഇംഗ്ലണ്ട് ജേഴ്സിയിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ക്ലബ്ബിനായി സീസണിൽ ഇതുവരെ 12 ഗോളുകളും 10 അസിസിറ്റുകളും നേടി. ഇത്തവണ പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന ആഴ്‌സനലിന്റെ ഏറ്റവും നിർണായക താരമാണ് സാക. ഒരു പക്ഷെ ആഴ്‌സനലിലെ റെക്കോർഡ് സാലറി ആയിരിക്കും സാകക്ക് ലഭിക്കുക എന്നും പല ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.