കേരള ബ്ലാസ്റ്റേഴ്സിന് ഭീമമായ പിഴ!! 5 കോടി അടക്കേണ്ടി വരും

Newsroom

Picsart 23 03 28 23 30 08 568
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കടുത്ത നടപടിയുമായി അധികൃതർ. ബെംഗളൂരു എഫ് സിക്ക് എതിരായ പ്ലേ ഓഫ് മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ പിറന്ന ഒരു വിവാദ ഗോളിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ച് കളംവിട്ടു പോയിരുന്നു. ഈ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് 5 മുതൽ ഏഴ് കോടി വരെ പിഴ വരും എന്നാണ് റിപ്പോർട്ടുകൾ. എ ഐ എഫ് എഫിന്റെ അച്ചടക്ക കമ്മിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടി എടുക്കുന്നത്.

Picsart 23 03 28 23 30 22 413

ചുരുങ്ങിയത് 5 കോടിയോ കൂടിയാൽ 7 കോടിയോ ആകും പിഴ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു ടീം നേരിടുന്ന ഏറ്റവും വലിയ പിഴ ആണിത്‌. കേരള ബ്ലാസ്റ്റേഴ്സിന് ഈ പിഴ മാത്രമെ ശിക്ഷ ആയി ഉണ്ടാവുകയുള്ളൂ. പോയിന്റ് കുറക്കുക പോലുള്ള ശിക്ഷാ നടപടികൾ ഉണ്ടാകില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിനെതിരെ മറ്റൊരു പ്രത്യേക നടപടി കൂടെ ഉണ്ടാകും. ഇവാനെ വിലക്കും എന്നാണ് സൂചനകൾ.