ക്ലാസ്! ആഴ്‌സണൽ മൂന്നാം ജേഴ്‌സി പുറത്തിറക്കി

Wasim Akram

ആഴ്‌സണൽ തങ്ങളുടെ മൂന്നാം ജേഴ്‌സി പുറത്തിറക്കി. ആരാധകർക്ക് ഇടയിൽ ഏറെ വിവാദം ആയ രണ്ടാം ജേഴ്‌സിക്ക് ശേഷം കൂടുതൽ മികച്ച മൂന്നാം ജേഴ്‌സി ആണ് അഡിഡാസ് പുറത്ത് വിട്ടത്. തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ ആഴ്‌സണൽ ആണ് ജേഴ്‌സി പുറത്തിറക്കിയത്. തിങ്കളാഴ്ച ക്രിസ്റ്റൽ പാലസിന് എതിരെ ഈ ജേഴ്‌സി ആവും ചിലപ്പോൾ ആഴ്‌സണൽ അണിയുക.

ആഴ്‌സണൽ

ആഴ്‌സണൽ

യൂറോപ്പിന്റെ കരയിലും കടലിനും മുകളിലൂടെ ആഴ്‌സണലിനെ പ്രതിനിധികരിക്കുന്ന ക്ലാസിക്ക് ജേഴ്‌സി പുതിയ ഭാവത്തിൽ എന്നാണ് ആഴ്‌സണൽ ക്യാപ്‌ഷൻ. യൂറോപ്പ് ഇതിനു മുമ്പ് ഇത്രയും സുന്ദരമായി കാണപ്പെട്ടില്ല എന്നു പറഞ്ഞാണ് ജേഴ്‌സി പുറത്ത് ഇറക്കിയത്. 1982-83 എവേ കിറ്റ് ഓർമ്മിപ്പിച്ചു കടുത്ത പച്ച നിറമുള്ള ജേഴ്‌സിയും നേവി ബ്ലൂ സ്ലീവും ആണ് ജേഴ്‌സിയുടെ നിറം. ആഴ്‌സണലിന്റെ ബാഡ്ജ് ആയ പീരങ്കി 1980 കളുടെ ജേഴ്‌സിയെയും ഓർമ്മിപ്പിക്കുന്നു.

ആഴ്‌സണൽ

ആഴ്‌സണൽ