പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ ആഴ്‌സണൽ അമേരിക്കയിലേക്ക്

അടുത്ത സീസണിന്റെ തുടക്കത്തിന് മുമ്പ് പ്രീ സീസണിൽ ആഴ്‌സണൽ അമേരിക്കയിലേക്ക് പോകും. ജൂലൈയിൽ എഫ്.സി സീരീസ് ആയ ഫ്ലോറിഡ കപ്പിൽ ആഴ്‌സണൽ പങ്കെടുക്കും. ജൂലൈ ഇരുപതിനു എം.എൽ.എസ് ടീം ആയ ഓർലാണ്ടോ സിറ്റിക്ക് എതിരെ അവരുടെ എക്സ്പ്ലോറിയ സ്റ്റേഡിയത്തിൽ ആണ് ആഴ്‌സണലിന്റെ ആദ്യ മത്സരം.

ജൂലൈ 23 നു ക്യാമ്പിങ് വേൾഡ് സ്റ്റേഡിയത്തിൽ ഫ്ലോറിഡ കപ്പിൽ ആഴ്‌സണൽ തുടർന്ന് ചെൽസിയെയും നേരിടും. 1994 ലെ ലോകകപ്പിലെ മികച്ച മത്സരങ്ങൾ അടക്കം നടന്ന ചരിത്രപരമായ സ്റ്റേഡിയത്തിൽ ആണ് ആഴ്‌സണൽ ചെൽസി പോരാട്ടം. പ്രീ സീസണിൽ അമേരിക്കക്ക് ശേഷം ആഴ്‌സണൽ എവിടെ കളിക്കും എന്നു പിന്നീട് ആണ് അറിയാൻ ആവുക.