മാഞ്ചസ്റ്റർ സിറ്റിയും ആയി ഹാളണ്ട് അടുക്കുന്നു, ഉടൻ തന്നെ താരം സിറ്റിയും ആയി കരാറിൽ എത്തുമെന്ന് റിപ്പോർട്ടുകൾ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവേ സൂപ്പർ താരം എർലിംഗ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുതൽ അടുക്കുന്നു. ഗോളടിച്ചു കൂട്ടുന്ന ഹാളണ്ട് സിറ്റിക്ക് ആയി ബൂട്ട് കെട്ടിയ തന്റെ അച്ഛൻ ആൽഫി ഹാളണ്ടിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാർഡിയോളയുടെ സ്വപ്ന സംഘത്തിൽ ഹാളണ്ട് കൂടി എത്തുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം ആയി സിറ്റി മാറും എന്നുറപ്പാണ്.

നിലവിൽ ക്ലബും താരവും തമ്മിലുള്ള കരാർ മാത്രം ആണ് അംഗീകരിക്കാൻ ഉള്ളത് എന്നാണ് ഡെയ്‌ലി മെയിൽ അടക്കമുള്ള നിരവധി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരവും ആയി കരാറിൽ എത്തിയാൽ സിറ്റി താരത്തിന്റെ റിലീസ് ക്ലോസ് നൽകി താരത്തെ സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ച തന്നെ താരം സിറ്റിയും ആയി കരാറിൽ എത്തും എന്നാണ് നിലവിലെ അഭ്യൂഹങ്ങൾ.