ജയം തുടരാൻ ആഴ്‌സണൽ ക്രിസ്റ്റൽ പാലസിന് എതിരെ

Wasim Akram

ആഴ്‌സണൽ
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിലും ജയം തേടി ആഴ്‌സണൽ ഇറങ്ങും. രാത്രി 12.30 നു നടക്കുന്ന മത്സരത്തിൽ ആദ്യ മത്സരം ജയിച്ചു വരുന്ന ക്രിസ്റ്റൽ പാലസ് ആണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ കളിച്ച രണ്ടു കളികളിലും പാലസിനെ തോൽപ്പിച്ച ആഴ്‌സണൽ ജയം മാത്രം ആണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കളിയിൽ ആദ്യ 11 ൽ മാറ്റങ്ങൾ കൊണ്ടു വന്ന ആർട്ടെറ്റ അത് തുടരുമോ എന്നു കണ്ടറിയാം. ടിംബർ പരിക്കേറ്റു പുറത്ത് ആയതിനാൽ ഗബ്രിയേൽ അല്ലെങ്കിൽ ടോമിയാസു എന്നിവരിൽ ഒരാൾ ടീമിൽ എത്താൻ ആണ് സാധ്യത. സിഞ്ചെങ്കോ മടങ്ങിയെത്താനുള്ള സാധ്യത കുറവാണ്.

ആഴ്‌സണൽ

റാംസ്ഡേലിന് പകരം റയ ഗോളിൽ വരുമോ പാർട്ടി പ്രതിരോധത്തിൽ തുടരുമോ എന്നത് അടക്കം കണ്ടു തന്നെ അറിയണം. മധ്യനിരയിൽ റൈസ്, ഒഡഗാർഡ്, ഹാവർട്സ് എന്നിവർ തുടരാൻ തന്നെയാണ് സാധ്യത. മുന്നേറ്റത്തിൽ സാക, മാർട്ടിനെല്ലി എന്നിവർക്ക് ഒപ്പം എഡി ഇറങ്ങും. എന്നാൽ മികച്ച ഫോമിലുള്ള ട്രൊസാർഡിന് ആർട്ടെറ്റ അവസരം നൽകുമോ എന്നതും കണ്ടറിയണം. മറുവശത്ത് റോയി ഹഡ്സന്റെ പാലസ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോന്നവർ ആണ്. മുന്നേറ്റത്തിൽ എസെ, ആയു, എഡാർഡ് എന്നിവർ അപകടകാരികൾ ആണ്. പ്രതിരോധത്തിൽ ആഴ്‌സണലിനെ തടയുക എന്നത് ആന്റേഴ്‌സൺ, ഗുഹയി തുടങ്ങിയവർ നയിക്കുന്ന പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി ആവും.