ഇതിഹാസതാരങ്ങൾ അണിഞ്ഞ ആഴ്സണൽ 7 നമ്പർ ജേഴ്സിക്ക് ഇനി പുതിയ അവകാശി. പിറസും, റോസിസ്ക്കിയും സമീപകാലത്ത് അലക്സിസ് സാഞ്ചസും തിളങ്ങിയ ആഴ്സണൽ 7 നമ്പർ ജേഴ്സി ഇനി ഇംഗ്ലീഷ് യുവതാരവും 17 കാരനും ആയ ബകയോ സാക്ക അണിയും.
ആദ്യ ടീമിലേക്ക് ഉയർത്തപ്പെട്ട സാക്കക്ക് ഈ നമ്പർ നൽകിയതിലൂടെ താരത്തിനെ ക്ലബ് എത്രത്തോളം വിലമതിക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ആഴ്സണൽ. കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ സാക്ക കഴിഞ്ഞ മത്സരത്തിൽ പ്രീമിയർ ലീഗിൽ ആദ്യ 11 ൽ ഇറങ്ങുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ യുവതാരത്തിനു എമറെ അവസരം നൽകാൻ ആണ് സാധ്യത.