ഇന്ന് ലിവർപൂൾ ആഴ്സണലിന് എതിരെ

Images (49)

ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് ക്ലബ് ഫുട്ബോൾ തിരികെ ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ സൂപ്പർ പോരാട്ടങ്ങൾ ആണ് നടക്കുന്നത്. ഇന്ന് നോർത്ത് ലണ്ടണിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആഴ്സണൽ ലിവർപൂളിനെ നേരിടും. രണ്ട് ടീമുകൾക്കും നിർണായക മത്സരമായിരിക്കുൻ ഇത്. ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ നിലനിർത്താൻ ലിവർപൂളിന് ഇന്ന് ജയിക്കേണ്ടതുണ്ട്. ലീഗിൽ ആകെ എട്ടു മത്സരങ്ങൾ ശേഷിക്കെ ലിവർപൂൾ ഇപ്പോൾ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.

അവസാന ആറു മത്സരങ്ങളിൽ ആകെ രണ്ടു മത്സരങ്ങൾ മാത്രമെ ലിവർപൂൾ വിജയിച്ചിട്ടുള്ളൂ. പരിക്ക് മാറി തിരികെയെത്തിയ ജോട പോർച്ചുഗലിനായി നടത്തിയ പ്രകടനങ്ങൾ ലിവർപൂളിന് പ്രതീക്ഷ നൽകുന്നതാണ്. ആഴ്സണൽ നിരയിൽ യുവതാരങ്ങളായ സാകയും എമിലെ സ്മിത്ത് റോയും പരിക്കിന്റെ പിടിയിലാണ്‌. വില്യൻ കളിക്കുന്നതും സംശയമാണ്‌. യൂറോപ്പ ലീഗ് പ്രതീക്ഷ സൂക്ഷിക്കാൻ ആഴ്സണലിനും വിജയം നിർബന്ധമാണ്. രാത്രി 12.30നാണ് മത്സരം.