ലെസ്റ്ററിനെ അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് വീഴ്ത്തി ആഴ്സണൽ

അടുത്ത കാലത്തായി ഫോമിലേക്ക് തിരികെയെത്തുന്ന സൂചനകൾ നൽകിയ ആഴ്സണലിന് ഒരു വലിയ വിജയം. ഇന്ന് ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ ആണ് ആഴ്സണൽ ഇന്ന് തോൽപ്പിച്ചത്. പരിക്കിനാൽ വലയുന്ന ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ആഴ്സണലിന്റെ തിരിച്ചടി.

ആറാം മിനുട്ടിൽ ടെയ്ലമെസ്ൻ ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്‌. തുടക്കത്തിലെ ഷോക്കിൽ നിന്ന് കരകയറാൻ ആഴ്സണൽ കുറച്ചു സമയമെടുത്തു. 39ആം മിനുട്ടിൽ വില്യൻ എടുത്ത ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ. ലൂയിസ് വലയിൽ എത്തിച്ചു. സ്കോർ 1-1. ആദ്യ പകുതി അവസാനിക്കിന്നതിന് തൊട്ടുമുമ്പ് ഒരു പെനാൾട്ടിയിൽ നിന്ന് ലകാസെറ്റ് ആഴ്സണലിന് ലീഡ് നൽകുകയും ചെയ്തു.

രണ്ടാം പകുതിയിൽ ആക്രമണം തുടർന്ന ആഴ്സണൽ സുന്ദരമായ ഒരു നീക്കത്തിലൂടെ 52ആം മിനുട്ടിൽ മൂന്നാം ഗോളും നേടി. പെപെ ആയിരുന്നു ടാപിന്നിലൂടെ ഗോൾ കണ്ടെത്തിയത്‌. ഈ വിജയം ആഴ്സണലിനെ 37 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തിച്ചു. 49 പോയിന്റുള്ള ലെസ്റ്റർ ഇപ്പോഴും മൂന്നാമത് നിൽക്കുന്നു