ഒന്നാം സ്ഥാനത്ത് നിന്ന് പിറകോട്ടില്ല!! ലെസ്റ്ററിലും ആഴ്സണൽ വിജയം

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീആം ലക്ഷ്യമിട്ട് മുന്നേറുന്ന ആഴ്സണൽ ഇന്ന് ലെസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ആഴ്സണലിന്റെ വിജയ ഗോൾ നേടിയത്‌. തുടക്കം മുതൽ ആഴ്സണലിന്റെ ആധിപത്യമാണ് ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ അവർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ലീഡ് എടുക്കാൻ അവർക്ക് ആയില്ല. ട്രൊസാർഡ് ഒരു തവണ വലകുലുക്കി എങ്കിലും വാർ ഒരു ഫൗൾ കാരണം ആ ഗോൾ നിഷേധിച്ചു.

ആഴ്സണൽ 23 02 25 22 19 28 018

രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്ക് അകം ഗോൾ നേടാൻ ആഴ്സണലിനായി. ട്രൊസാർഡിന്റെ അസിസ്റ്റിൽ നിന്ന് മാർട്ടിനെല്ലിയാണ് ഗോൾ നേടിയത്. ഇതിനു പിന്നാലെ സാക ഒരു ഗോൾ നേടി എങ്കിലും അത് ഓഫ്സൈഫായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലെസ്റ്റർ ചില അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആഴ്സണൽ ഡിഫൻസിന് വലിയ വെല്ലുവിളി ആയില്ല.

24 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സിറ്റിയെക്കാൾ അഞ്ചു പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. ലെസ്റ്റർ 24 പോയിന്റുമായി 14ആം സ്ഥാനത്തും നിൽക്കുന്നു.