പ്രീമിയർ ലീഗിൽ അവസാനം ആഴ്സണൽ വിജയവഴിയിൽ. ഇന്ന് സൗതാമ്പ്ടണെ എവേ മത്സരത്തിൽ നേരിട്ട ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സൗതാമ്പ്ടന്റെ വൻ പിഴവുകൾ ആണ് ആഴ്സണൽ ജയം എളുപ്പമാക്കിയത്. രണ്ട് യുവതാരങ്ങൾ ആണ് ആഴ്സണലിനു വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ സൗതാമ്പ്ടണ ഗോൾ കീപ്പർ മക്കാർത്തിയാണ് ആഴ്സണലിന്റെ ആദ്യ ഗോൾ ഒരുക്കികൊടുത്തത്.
മക്കാർത്തിയുടെ പാസ് എൻകെറ്റിയുടെ കാലിൽ ആയിരുന്നു വീണത്. മക്കാർത്ത് നോക്കി നിൽക്കെ പന്ത് വലയിൽ എത്തിക്കേണ്ട പണിയെ യുവതാരത്തിന് ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം കളിയിലുടനീടം സൗതാമ്പ്ടൺ സമനിലക്ക് വേണ്ടി ശ്രമിക്കുന്നതാണ് കണ്ടത്. എന്നാൽ ആ ശ്രമങ്ങളും സൗതാമ്പ്ടന്റെ പിഴവിൽ തന്നെ അവസാനിച്ചു. 85ആം മിനുട്ടിൽ സ്റ്റീഫൻസ് ചുവപ്പ് കാർഡ് വാങ്ങിയതോടെ സൗതാമ്പ്ടൺ 10 പേരായി ചുരുങ്ങി. പിന്നാലെ ഫ്രീകിക്കിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത് വില്ലോക്ക് ആഴ്സണലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച രണ്ടാം ഗോൾ നേടി. വില്ലോക്കിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. വിജയം ആഴ്സണലിനെ 43 പോയന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് എത്തിച്ചു.