അടുത്ത സീസൺ മുതൽ ആഴ്‌സണലിന് പുതിയ ജേഴ്സി സ്പോൺസർ

Staff Reporter

ആഴ്സണലിന്‌ അടുത്ത വർഷം മുതൽ അഡിഡാസ് ജേഴ്സി നൽകും. ഇതുവരെ ജേഴ്സി നൽകിവന്നിരുന്ന പ്യൂമയുടെ കാലാവധി ഈ സീസണോടെ അവസാനിക്കും. ഇതോടെയാണ് ആഴ്‌സണൽ പുതിയ ജേഴ്സി സ്‌പോൺസറെ തേടിയത്. വർഷത്തിൽ 30 മില്യൺ പൗണ്ട് ആയിരുന്നു പ്യൂമ നൽകി വന്നിരുന്നത്.

അഡിഡാസിന്റെ പുതിയ കരാർ പ്രകാരം ആഴ്‌സണലിന് വർഷത്തിൽ 60 മില്യൺ പൗണ്ട് ലഭിക്കും.  2019 സീസൺ മുതലാണ് ആഴ്‌സണൽ അഡിഡാസ് ജേഴ്സി അണിയുക. പുതിയ കരാർ പ്രകാരം ഇരട്ടി തുക ലഭിക്കുന്നതോടെ ട്രാൻസ്ഫർ വിൻഡോയിലും ആഴ്‌സണലിന് മികച്ച ഇടപെടൽ നടത്താനാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial