പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിന് തിരിച്ചടി. അവർ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എവർട്ടണോടാണ് ആഴ്സണൽ സമനില വഴങ്ങിയത്. കളി ഗോൾ രഹിതമായാണ് അവസാനിച്ചത്.
ഇന്ന് 77 ശതമാനം പൊസഷൻ ഉണ്ടായിട്ടും എവർട്ടൺ ഡിഫൻസ് ഭേദിക്കാൻ ആഴ്സണലിനായില്ല. ഈ സമനിലയോടെ ആഴ്സണൽ 30 പോയിന്റുമായി 3ആം സ്ഥാനത്ത് നിൽക്കുകയാണ്. എവർട്ടൺ ഈ സമനിലയോടെ 15 പോയിന്റുമായി 15ആമത് നിൽക്കുന്നു.