ആഴ്‌സണലിന് കണ്ണീർ, എ.സി.എൽ ഇഞ്ച്വറി സ്ഥിരീകരിച്ചു, ടിംബർ മാസങ്ങളോളം പുറത്ത്

Wasim Akram

ആഴ്‌സണലിന് വലിയ തിരിച്ചടി നൽകി പ്രതിരോധ താരം യൂറിയൻ ടിംബർക്ക് എ.സി.എൽ ഇഞ്ച്വറി സ്ഥിരീകരിച്ചു. വലത് കാലിലെ ലിഗമെന്റിന് താരത്തിന് ഗുരുതര പരിക്കേറ്റു എന്നു സ്ഥിരീകരിച്ച ആഴ്‌സണൽ വിചാരിച്ചതിലും ഗുരുതരമാണ് പരിക്ക് എന്നും വ്യക്തമാക്കി. താരം വരും ദിനങ്ങളിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയനാവും എന്നും ക്ലബ് കൂട്ടിച്ചേർത്തു.

ടിംബർ

ഇതോടെ താരം 6 മുതൽ 9 മാസം വരെ കളത്തിനു പുറത്ത് ഇരിക്കും എന്നാണ് പ്രാഥമിക നിഗമനം. എത്രയും വേഗം താരം തിരിച്ചു വരണം എന്നാണ് ആഴ്‌സണൽ ആരാധകരുടെ പ്രാർത്ഥന. അയാക്‌സിൽ നിന്നു ഈ സീസണിൽ ആഴ്‌സണലിൽ എത്തിയ ടിംബർക്ക് പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെയുള്ള മത്സരത്തിൽ ആണ് പരിക്കേറ്റത്.