ആഴ്‌സണൽ രണ്ടു താരങ്ങളെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന് എമേറി

Staff Reporter

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആഴ്‌സണൽ രണ്ടു താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആഴ്‌സണൽ പരിശീലകൻ ഉനൈ എമേറി. പുതിയ രണ്ടു താരങ്ങളുമായി ക്ലബ് ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങൾ വരാതിരിക്കുന്നതാണ് തനിക്കിഷ്ടമെന്നും എമേറി പറഞ്ഞു.  ഈ വരുന്ന വ്യാഴാഴ്ചയാണ് ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ സ്വന്തമാക്കാനുള്ള അവസാന ദിവസം. ഇന്റർ മിലാൻ താരം ഇവാൻ പെരിസിച്ചും ബാഴ്‌സലോണ താരം ഡെന്നിസ് സുവാരസും ആഴ്‌സണലിൽ എത്തുമെന്ന വർത്തകൾക്കിടയിലാണ് എമേറിയുടെ പ്രതികരണം.

അതെ സമയം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ എഫ്.എ കപ്പ് മത്സരത്തിൽ പരിക്കേറ്റ പുറത്തുപോയ രണ്ടു പ്രതിരോധ താരങ്ങളായ സോക്രടീസിനും കോഷെൽനിക്കും പകരമായി പുതിയ പ്രതിരോധ താരങ്ങളെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നില്ലെന്നും എമേറി പറഞ്ഞു. പ്രീമിയർ ലീഗിൽ നാളെ കാർഡിഫിനെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.