അഞ്ച് അടിച്ച് ആഴ്സണൽ!! കിരീട പോരാട്ടത്തിൽ വീണ്ടും പ്രതീക്ഷ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണ മ്ലിനു വൻ വിജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കം മുതൽ സമ്പൂർണ്ണ ആധിപത്യമാണ് ആഴ്സണൽ ഇന്ന് കാഴ്ചവെച്ചത്. ആദ്യപകുതിയിൽ നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചുവെങ്കിലും അവർക്ക് രണ്ട് സെറ്റ് പീസ് വേണ്ടിവന്നു ഗോളുകൾ നേടാൻ. ഡിഫെൻഡർ ഗബ്രിയേൽ ആണ് ആദ്യ ഗോൾ നേടിയത്.

Picsart 24 01 20 20 07 55 642

പതിനൊന്നാം മിനിട്ടിലായിരുന്നു ഗബ്രിയേലിന്റെ ആദ്യ ഗോൾ‌. ഡക്ലൻ റൈസിന്റെ ബോളിൽ നിന്നായിരുന്നു ഈ ഗോൾ‌. 37ആം മിനിറ്റിൽ ഡീൻ ഹെൻഡേഴ്സൺ വഴങ്ങിയ ഒരു സെൽഫ് ഗോൾ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതി ആഴ്സണൽ കൂടുതൽ ആക്രമണത്തിലേക്ക് തിരിഞ്ഞു. 59ആം മിനുട്ടിൽ ബെൽജിയം താരം ട്രൊസാർഡ് ആഴ്സണലിന്റെ മൂന്നാം ഗോൾ നേടി. അതിനുശേഷം ബ്രസീൽ താരം മാർട്ടിനെല്ലി രണ്ടു ഗോളുകൾ കൂടി നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയം ആഴ്സണലിന് കിരീട പോരാട്ടത്തിൽ പ്രതീക്ഷ നൽകും. ഇപ്പോൾ 43 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് അവർ.