ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസണൽ ഒന്നാം സ്ഥാനത്ത്. ഇന്ന് ബ്രെന്റ്ഫോർഡിനെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ആഴ്സണലിന്റെ ഹോം ഗ്രൗണ്ട് ആയ എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. 85ആം മിനിറ്റ് വരെ 1-1 എന്ന സമനിലയിൽ ആയിരുന്ന മത്സരത്തിൽ 85ആം മിനിറ്റിൽ പിറന്ന കായ് ഹവേർടിന്റെ ഹെഡറാണ് നിർണായകമായത്.
ഇന്ന് മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ മധ്യനിരതാരം റൈസുലൂടെ ആണ് ആഴ്സണൽ ലീഡ് എടുത്തത്. ബെൻ വൈറ്റിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതിയുടെ അവസാനം ആർഎസ്എൽ പ്രതിരോധം പാളിയ നിമിഷത്ത് യോനെ വിസ നേടിയ ഗോളിൽ കളി 1-1 എന്നായി
85 മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് ബെൻ വൈറ്റ് നൽകിയ ക്രോസ് കായ് ഹവേഴ്സ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നും. ഈ വിജയത്തോടെ ലീഗൽ 64 പോയിന്റുമായി ആഴ്സണൾ ഒന്നാമത് എത്തി. രണ്ടാമതുള്ള ലിവർപൂളും മൂന്നാമനുള്ള സിറ്റിയും തമ്മിൽ ചെറിയ പോയിൻറ് വ്യത്യാസനെ ഉള്ളൂ. ആ ഇരുടമുകളും ഒരു മത്സരം കുറവാണ് കളിച്ചതും.