ലെസ്കോവിച് ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്സ് വിടും

Newsroom

Picsart 24 03 09 23 30 14 033
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളിൽ ഒന്നായ ലെസ്കോവിച് ക്ലബിൽ തുടരില്ല. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കാൻ പോകുന്ന ലെസ്കോവിചിന്റെ കരാർ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ലെസ്കോ നിരന്തരം പരിക്കിനാൽ വലയുന്നതും ബ്ലാസ്റ്റേഴ്സ് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം ആകുന്നു.

ലെസ്കോവിച് 24 03 09 23 29 53 640

ലെസ്കോവിച് വുകമാനോവിച് വന്നത് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കായിരുന്നു. പരിക്ക് ആണ് ലെസ്കോവിച് ഇപ്പോൾ സ്ഥിരമായി ടീമിൽ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങൾ ലെസ്കോവിച് കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്.

ക്രൊയേഷൻ സെന്റർ ബാക്കായ മാർകോ ലെസ്കോവിച് മുമ്പ് ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. അടുത്തിടെ ലോണിൽ ലൊകമൊടീവിലും താരം കളിച്ചിരുന്നു.

ക്രൊയേഷ്യയെ അണ്ടർ 18 മുതൽ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ൽ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്സിയിൽ കളിക്കാൻ ആയിരുന്നുള്ളൂ. സഗ്രബിനായി കളിക്കുന്ന കാലത്ത് അഞ്ചോളം കിരീടം താരം നേടിയിട്ടുണ്ട്.