ഗംഭീര എവേ ജേഴ്സിയുമായി ആഴ്സണൽ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ പുതിയ എവേ ജേഴ്സി അഡിഡാസ് പുറത്തിറക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആഴ്സണലിനൊപ്പം എത്തിയ അഡിഡാസ് ഹോം ജേഴ്സി പോലെ തന്നെ എവേ ജേഴ്സിയും ഗംഭീരമായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 1990കളെ ഓർമ്മിക്കിന്ന മഞ്ഞ ജേഴ്സി ആണ് അഡിഡാസ് ആഴ്സണലിനായി ഡിസൈൻ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം വരെ ആഴ്സണലിന്റെ കിറ്റ് ഒരുക്കിയിരുന്ന പൂമയെ മാറ്റി അഡിഡാസിനെ കൊണ്ടു വന്നത് നല്ല തീരുമാനമായെന്നാണ് ജേഴ്സി കണ്ട ആഴ്സണൽ ആരാധകരുടെ അഭിപ്രായം. അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.

Advertisement