വീണ്ടും ഗോളടിച്ചു കൂട്ടി ഗണ്ണേഴ്സ്!! ആഴ്സണൽ രണ്ടാം സ്ഥാനത്ത്

Newsroom

Picsart 24 02 17 22 23 54 676
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആഴ്സണൽ ഗോൾ മഴ. കഴിഞ്ഞ ആഴ്ച വെസ്റ്റ് ഹാം ആയിരുന്നുവെങ്കിൽ ഇന്ന് ബേർൺലി ആയിരുന്നു ആഴ്സണലിന്റെ ഇര. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം. നാലാം മിനുട്ടിൽ തന്നെ ഇന്ന് ആഴ്സണൽ ലീഡ് എടുത്തു. മാർട്ടിനെല്ലിയുടെ അസിസ്റ്റിൽ നിന്ന് ഒഡെഗാർഡ് ആണ് ആഴ്സണലിനെ മുന്നിൽ എത്തിച്ചത്.

ആഴ്സണൽ 24 02 17 22 24 19 048

41ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ആഴ്സണലിന്റെ രണ്ടാം ഗോൾ. സാക ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സാക തന്നെ മൂന്നാം ഗോളും നേടി. ഇത്തവണ ഒഡെഗാർഡിന്റെ അസിസ്റ്റ്.

66ആം മിനുട്ടിൽ ട്രൊസാർഡും പാർട്ടിയിൽ ചേർന്നു. ഹവേർട്സിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. പിന്നാലെ ഹവേർട്സിന്റെ ആഴ്സണലിന്റെ അഞ്ചാം ഗോൾ കൂടെ നേടി അവരുടെ വിജയം പൂർത്തിയാക്കി. ജയത്തോടെ 55 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്ത് എത്തി. ഒന്നാമതുള്ള ലിവർപൂളിന് 2 പോയന്റ് മാത്രം പുറകിൽ ആണ് ആഴ്സണൽ ഇപ്പോൾ ഉള്ളത്‌