29 അംഗ ടീമുമായി ആഴ്സണൽ അമേരിക്കയിലേക്ക്

- Advertisement -

ആഴ്സണൽ തങ്ങളുടെ പ്രീസീസൺ ടൂറിനായി അമേരിക്കയിലേക്ക് തിരിച്ചു. 29 അംഗ ടീമുമായാണ് ആഴ്സണൽ യാത്ര തിരിക്കുന്നത്. ക്യാപ്റ്റൻ കൊഷേൽനി ടീമിൽ ഉൾപ്പെട്ടിട്ടില്ല. ക്ലബ് വിടാൻ ശ്രമിക്കുന്ന കൊഷേൽനി പ്രീസീസൺ ടൂറിൽ നിന്ന് മാറി നിൽക്കുകയാണ്. ഇതുവരെ സൈനിംഗുകൾ ഒന്നും നടത്താത്ത ആഴ്സണൽ അത്ര ശക്തമായ നിലയിൽ അല്ല ഇപ്പോൾ ഉള്ളത്. ഒസിൽ, ലകാസെറ്റെ, ഒബാമയങ്ങ് എന്ന പ്രമുഖരെല്ലാം സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഫുൾഹാമിൽ ലോണിൽ ഉണ്ടായിരുന്ന കാലം ചാമ്പേഴ്സും ഇത്തവണ ആഴ്സണലിന്റെ പ്രീസീസൺ ടീമിലുണ്ട്. ബയേൺ മ്യൂണിച്ച്, ഫിയൊറെന്റീന, റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകളെ ഒക്കെ പ്രീസീസണിൽ ആഴ്സണൽ നേരിടും. ജൂലൈ 15ന് കൊലാർഡോ റാപിഡ്സിനെതിരെയാണ് ആഴ്സ്ണലിന്റെ ആദ്യ മത്സരം.

Arsenal squad: Leno, Martinez, Macey, Bellerin, Jenkinson, Chambers, Sokratis, Mustafi, Holding, Mavropanos, Medley, Monreal, Kolasinac, Thompson, Maitland-Niles, Willock, Xhaka, Burton, Olayinka, Mkhitaryan, Ozil, Nelson, Smith Rowe, Martinelli, Saka, Aubameyang, Lacazette, Nketiah, John-Jules

Advertisement