യുവ ഡിഫൻഡറെ ടീമിൽ എത്തിച്ച് ആസ്റ്റൺ വില്ല

പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയ ആസ്റ്റൺ വില്ല മറ്റൊരു സൈനിംഗ് കൂടെ പൂർത്തിയാക്കി. യുവ ഇംഗ്ലീഷ് ഡിഫൻഡർ എസ്രി കോൻസയാണ് ആസ്റ്റൺ വില്ലയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. ബ്രെന്റ്ഫോർഡിന്റെ താരമായിരുന്നു ഇതുവരെ കോൻസ. ഇന്ന് കരാർ ഒപ്പുവെച്ച കോൻസ ഇന്ന് തന്നെ പ്രീസീസൺ ടൂറിന് പോകുന്ന ആസ്റ്റൺ വില്ല സ്ക്വാഡിനൊപ്പം ചേരും.

ചാൾട്ടൺ അത്ലറ്റിക്കിലൂടെ വളർന്നു വന്ന താരമാണ് കോൻസ. 21കാരനായ താരം ഈ കഴിഞ്ഞ മാസം അണ്ടർ 21 യൂറോയിൽ പങ്കെടുത്ത ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു. 2017ൽ അണ്ടർ 20 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ട് സ്ക്വാഡിലും കോൻസ ഉണ്ടായിരുന്നു.