ആഴ്സണലിന്റെ രണ്ട് താരങ്ങൾക്ക് പരിക്ക്, ആഴ്ചകൾ നഷ്ടമാകും

Newsroom

ആഴ്സണലിന് സീസൺ തുടക്കത്തിൽ തന്നെ തിരിച്ചടി. രണ്ട് താരങ്ങളുടെ പരിക്കാണ് ഇപ്പോൾ ആഴ്സണലിന് പ്രശ്നമായിരിക്കുന്നത്. ഐൻസ്ലി മൈറ്റ്ലാന്റ് നൈൽസും ജെങ്കിൻസണുമാണ് പരിക്കിന്റെ പിടിയിലായത്. ഇരു താരങ്ങളും ഏഴു ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്ന് ആഴ്സണൽ മെഡിക്കൽ ടീം അറിയിച്ചു.

ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്റ്റാർട്ട് ചെയ്ത താരമായിരുന്നു നൈൽസ്. ആ മത്സരത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആഴ്സണലിന്റെ മാച്ച് സ്ക്വാഡിലെ സ്ഥിര സാന്നിദ്ധ്യമല്ല എങ്കിലും ജെങ്കിൻസന്റെ പരിക്കും ആഴ്സണലിന് തിരിച്ചടിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial