പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങി ആഴ്സണൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങി ആഴ്‌സണൽ. അടുത്ത ആഴ്ച മുതൽ ആഴ്സണലിന്റെ പരിശീലന ഗ്രൗണ്ടായ ലണ്ടൻ കോൾനി ഉപയോഗിക്കാനാണ് തീരുമാനം. അതെ സമയം ആരോഗ്യ വകുപ്പിന്റെ കടുത്ത മാനദണ്ഡങ്ങൾക്ക് അനുസരിച്ചാവും താരങ്ങൾ പരിശീലനം നടത്തുക.

ആവശ്യമായ രീതിയിൽ അകലം പാലിച്ചതിന് ശേഷം മാത്രമാവും താരങ്ങൾക്ക് പരിശീലനം നടത്താൻ അവസരം നൽകുക. പരിശീലനം നടക്കുന്ന ഗ്രൗണ്ടിലെ മുഴുവൻ മുറികൾ അടച്ചിടാനും താരങ്ങൾ ഒറ്റക്ക് പരിശീലനം നടത്താനും ഒറ്റക്ക് യാത്ര ചെയ്യാനും തീരുമാനമായിട്ടുണ്ട്. അതെ സമയം താരങ്ങൾ പരിശീലനം പുനരാരംഭിക്കുമെങ്കിലും പ്രീമിയർ ലീഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

കൊറോണ വൈറസ് ബാധയെ തുടർന്ന് ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെച്ചതിന്റെ പശ്ചാത്തലത്തിൽ ആഴ്‌സണൽ താരങ്ങളുടെ ശമ്പളം 12.5 ശതമാനം നേരത്തെ വെട്ടികുറച്ചിരുന്നു. നേരത്തെ ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്നാണ് പ്രീമിയർ ലീഗ് നിർത്തിവെച്ചത്.