ആഴ്സണലിന് ഇന്ന് ഡർബി വെല്ലുവിളി, പാലസ് ഇന്ന് എമിറേറ്റ്‌സിൽ

na

ലണ്ടനിൽ ഇന്ന് ഉനൈ എമറിക്കും ആഴ്സണലിനും നിർണായക പോരാട്ടം. ലണ്ടൻ ഡർബിയിൽ ക്രിസ്റ്റൽ പാലസിനെയാണ് അവർ നേരിടുക. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം കിക്കോഫ്‌.

അവസാന ലീഗ് മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിന് മുന്നിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ആഴ്സണലിന് ഇന്ന് ജയത്തിൽ കുറഞ്ഞ ഒന്നും ലക്ഷ്യം വെക്കാനാകില്ല. ഉനൈ എമറിയുടെ ഭാവിയും ഇന്ന് തോറ്റാൽ തുലാസിലാകും. യൂറോപ്പ ലീഗിൽ ജയിച്ചതും നിക്കോളാസ് പെപെ 2 ഗോളുകൾ നേടി ഫോമിലായതും ആഴ്സണലിന് പ്രതീക്ഷയാകും.

റീസ് നൽസന്റെ പരിക്ക് അല്ലാതെ ആഴ്സണലിന് കാര്യമായ ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഇല്ല.