മാറ്റമില്ലാതെ എവർട്ടനും ആഴ്സണലും, ഗൂഡിസൻ പാർക്കിൽ ഗോൾ രഹിത സമനില

താത്കാലിക പരിശീലകർക്ക് കീഴിൽ അവസാന മത്സരത്തിന് ഇറങ്ങിയ ആഴ്സണലിനും എവർട്ടനും പ്രീമിയർ ലീഗിൽ സമനില. ഇരു ടീമുകൾക്കും ഗോൾ ഒന്നും കണ്ടെത്താനായില്ല. ഇതോടെ 23 പോയിന്റുള്ള ആഴ്സണൽ ഒൻപതാം സ്ഥാനത്താണ്. 19 പോയിന്റുള്ള എവർട്ടൻ 15 ആം സ്ഥാനത്താണ്.

പുതുതായി നിയമിതനായ ആഴ്സണൽ പരിശീലകൻ അർടെറ്റയും എവർട്ടൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ഗ്യാലറിയിൽ നിന്ന് കളി കണ്ട മത്സരത്തിൽ പക്ഷെ ഇരു ടീമുകൾക്കും കാര്യമായ പ്രകടനം നടത്താനായില്ല. ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാതെയാണ് എവർട്ടൻ കളി അവസാനിപ്പിച്ചത്. ആഴ്സണലാവട്ടെ കേവലം 2 ഷോട്ടുകൾ മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്.

Previous article174 റണ്‍സ് നേടി ആബിദ് അലി, പാക്കിസ്ഥാന് 315 റണ്‍സ് ലീഡ്
Next articleപുക മൂടിയ അന്തരീക്ഷം, ബിഗ് ബാഷ് മത്സരം ഉപേക്ഷിച്ചു